പേരിലൊരൊത്താരി പോയകാലത്തിന്‍റെ മെയ്യനക്കത്തനിന്‍റെ രൂക്ഷനാമം
കേട്ടതില്ലെങ്കിലും കേള്‍കാതെ പോകുന്ന നീട്ടിവലക്കാത്ത ഒറ്റനാമം
ഒറ്റപ്പെടലിന്‍റെ ഒര്‍ത്തുകരച്ചലാല്‍ ഓര്‍മപ്പെടുത്തലായ് ഓട്ടുപാത്രം
നാഴികയെണ്ണി അരണ്ടവെളിച്ചത്തില്‍ അറ്റുപോയമ്മതന്‍ നീര്‍പ്രയാണം
കൂട്ടിക്കിഴിച്ചു കരുതിയ സ്വത്തിന്‍റെ കാറിക്കരിഞ്ഞ അടുക്കളയും
കുറ്റിത്തറയിലിവന്‍റെയീ ചിന്തയി-ലൊപ്പംകരഞ്ഞു കവിള്‍വറ്റി കോലവും
കോണിലൊളിച്ചെന്‍റെ കോണോടുകൂട്ടിയ മൂര്‍ച്ചിച്ചപേരിലമര്‍ന്നിരിക്കാന്
ഒറ്റയ്കിരിപ്പുണ്ടൊരായിരം സ്വപ്നത്തിന്‍ ഒട്ടിവിയര്‍ത്തൊരസ്ഥികൂടം
No comments:
Post a Comment