ഇന്നു കുറച്ചു ഒഴിവുസമയങ്ങളില്‍ മഥുരാതീരത്തിലെ കട്ടിച്ചുവപ്പണിഞ്ഞ ഗുല്‍മോഹറിന്‍റെ തീരത്തിരുന്നു ആ മലീനസതയുടെ പ്രണന്‍വിടിയുന്ന അവളുടെരയൊഴുക്കിലിത്തിരി കണ്ണോടിച്ചിരുന്നു.
ഗലികളിലെ ഓടകളില്‍ കാല്‍പെരുമാറി നടക്കുമ്പോഴും തിരക്കൊഴിയാത്ത ഹോളീഗേറ്റ് മാര്‍ക്കറ്റംകളും
സമ്രദമായ് ഓടുന്ന സൈക്കള്‍ റിക്ഷകളില്‍ ഒരു ചെറു യാത്ര .
വ്രന്ദാവനത്തിന്‍റെ മുന്നിലിരിക്കുന്ന ഭുക്ഷു ബാല്യങ്ങളും
ജന്‍മഭൂമിക്കരികിലൂടിഴയുന്ന കൗരവവൈകല്യങ്ങളും .
നടന്നെത്തുന്ന തീര്‍ത്ഥടകന്‍റെ ഓരേ കാലിലും കണ്ണോടിക്കുന്ന ചെരുപ്പുകുത്തീകളും. അലസമായോടുന്ന കുതിരവണ്ടികളും .
ഗാങ്ചുരായിലൂടെ ഡോളീപ്പാവിലേക്കുള്ള ഇടുങ്ങിയ പോലീസ് ലൈന്‍ വഴികളില്‍ ഇപ്പോഴും വാടാതെ പൂത്തുനില്‍ക്കുന്ന കണിക്കൊന്നയും ഗുല്‍മോഹറും കരിപിടിച്ചു പൊട്ടിയ ഇഷ്ടികമതിലുകള്‍ക്ക് നിറം പകര്‍ന്നിരിക്കുന്നു .
പൊട്ടിത്തകരാറായൊരു LP സ്കൂളിന്‍റെ ഇടവഴികളില്‍ ലഹരിവില്‍ക്കുന്ന ആ പൊടിപ്പെണ്ണിന്‍റെ ബാല്യത്തിന്‍റെ ലഹരിയും
.
ജഡ്ജസ് റോഡിലെഴുതിയിട്ട ആയിരം കിട്ടുന്ന രാഷ്ട്രീയ നാടക വാര്‍ത്തളുടെ കൈയ്യെഴുത്തുകളും
.
കൂത്തുകൊട്ടുമായി ഭാവിപേറിയകലുന്ന കുതിരപ്പുറത്തിലൂടെയുള്ള കല്യാണയാത്ര കളും
.
ഭക്ഷണത്തിനായി വിയര്‍പ്പുകഴിക്കുന്ന വേശ്യാത്തെരുവുകളും.
യൂ പീ ഇന്ത്യന്‍ ചരിത്രത്തിന്‍റെ ഒന്നാം പാഠത്തിലെ എടുകളാണ്
വിയര്‍ക്കുന്നന്‍റെ വൈകല്യത്തിന്‍റെ നാട്
.
ഇവിടെ രണ്ടു ഗണത്തില്‍ പെട്ടവര്‍ മാത്രമേയുള്ളു പാാാവപ്പെട്ടവനും കോടീശ്വരനും തലമുറകളായി കൈമാറുന്ന പാരമ്പര്യം
.
നന്നായിട്ടുണ്ട്.......ആശംസകള്‍
ReplyDelete