അച്ചന്
പടിഞ്ഞാത്തെ മുറിയിലിരുട്ടില് പേറെടുത്തമ്മയ്കു- കൂട്ടായൊരച്ചന്
കല്ലിട്ടുതേക്കാത്ത മണലിട്ടുറക്കാത്ത വീട്ടിന്നു കാവലാണച്ചന്‍
നേരംപുലര്ന്നപ്പോ ഉക്കത്തുസഞ്ചിയായ് ഓടിമറയുമായച്ചന്‍
വൈകിവിശന്നു വിയര്പ്പിലായൊട്ടിയ വിളറിയമുഖമയൊരച്ചന്
ഓണത്തിനൊത്തിരി ഓടിപ്പിടിച്ചിട്ടു കോടിയുണ്ടാക്കുന്നൊരച്ചന്
ഒത്തിരി ക്ഷിണിച്ചു വീണിരിക്കുമ്പോള് കൂടെച്ചിരിക്കുന്നൊരച്ചന്‍
മഴവന്നു പനിപിടിച്ചൊരുകോണില് വിറയുമ്പോള്
അവധിയെണ്ണുന്നൊരെന്നച്ചന്‍
പലവട്ടം രാത്രിയില് പുറകിലെ മാവിന്റെ കഥകേട്ടുകരയുന്നൊരച്ചന്‍
ര കെ കെ
No comments:
Post a Comment