ഓഫീസിലെ മടുപ്പിക്കുന്ന ഫയല്‍ കൂനകളും
നിരന്തരം കരയുന്ന കോളിം ബെല്ലും
ഇടയ്ക്കിടയ്കു നിര്‍ത്താതെ കിതയ്കുന്ന ടെലഫോണും
കൈതളര്‍ത്തി രക്തം വറ്റിയ പേനയും
ചുട്ടുപഴുത്തു തണുപ്പൂതുന്ന ക്രിത്തിമ തണുപ്പൂ യന്ത്രവും
ദിവസേന കറുപ്പിച്ചിട്ട ബൂട്ടും
ദിനന്തരം മാറ്റമില്ലാത്ത ഓഫീസിലെ അടുക്കി ഞെരുക്കിയ വാര്‍ഷിക ഫയലുകളും
നേരം പോക്കിനു കൂട്ടിരിക്കുന്ന ഈ ചെറു കമ്പ്യൂട്ടറിലെ പ്രകാശം പരത്തുന്ന അക്ഷരങ്ങളും
ലീവിനു പോകാന്‍ പകരക്കാരനെ കിട്ടാതെ ഒടുവില്‍ ...
നേരം വൈകിയെത്തുന്ന മടുപ്പിക്കുന്ന കാര്യാലയ ദിവസങ്ങള്‍ക്കൊപ്പം
ഉത്തരേന്ത്യന്‍ ജീവിതമെണ്ണിത്തീര്‍ക്കുന്നു
rkkblathur
No comments:
Post a Comment