Thursday, 24 July 2014

മേലേരിക്കാവ്

മേലേരിക്കാവ് ചെമ്പകമേലേരി്കകനലിടും കാവിലെചെമ്പട്ടണിഞ്ഞു വിറങ്ങലിന് മേളവും --മഞ്ഞുമഴചാറി മുങ്ങിക്കുളിച്ചിട്ടുആര്ത്തുകിടുക്കി അരമുണ്ടുകൂട്ടമായ്---ആളിപ്പടര്ന്നു ആരയിലെ പന്തങ്ങള്ആല്മരച്ചോട്ടിലെ ആര്പ്പുവിളിയുമായ്---- ഓടിപ്പടര്ത്തി കനല്വാകപ്പൂക്കളായ്കൂടെക്കിലുങ്ങി ചിലമ്പിട്ട കാലുകള് --- വിര്യംതൊടുത്തു വികാരങ്ങള് വീര്പ്പിച്ചുമോഡികൂട്ടും ഉളി-പ്പല്ലിന് തിളങ്ങലു•----- താളമേല്ക്കും ചെറുതോറ്റവരികള്ക്ക്താളമേകും തയമ്പേറ്റയാ ബീക്കവും ------ നൊസ്റ്റാള്ജി.ബ്ളാത്തൂര്.കോം

Tuesday, 8 July 2014

കൂട്ടുകാരിക്കായ്

ഇടലച്ചപ്പില്‍ ഞാന്‍ വാങ്ങിയ ചിരട്ടപാത്രത്തില്‍ പകുതിപൊട്ടിയ ബ്ളെയ്ഡുകൊണ്ട് നീ മുറിച്ചിട്ട ചെമ്പരത്തിപ്പൂവും കാട്ടിലകളും കൂട്ടി വേനല്‍ചൂടില്‍ വേവിച്ചെടുക്കുമ്പോള്‍ ഉപ്പിലച്ചപ്പില്‍ വിളമ്പിയ വഴിവക്കിലെ ചിരലില്‍ കണ്ണോടിച്ചിരിക്കുമ്പോള്‍ കുപ്പിയില്‍ നിറച്ച ചെളിവെള്ളത്തിനും പൊട്ടാത്തിചിരട്ടയിലുണ്ടാക്കിയ മണലപ്പത്തിനുമുണ്ടാകും സ്വാദ് ബ്ളാത്തൂര്‍.നൊസ്റ്റാള്‍ജി.കോം

കൊച്ചുയാത്ര

ഇടതൂര്‍ന്നു വളര്‍ന്ന വേപ്പിന്‍ കാട്ടുകല്‍ക്കിടയിലൂടുള്ള ഇടുങ്ങി ഞെരുങ്ങിയറോഡില്‍ ഇടയ്കിടെ വന്യമായി വളര്‍ന്ന അല്‍മരങ്ങളും വഴികളെചുവപ്പണിയിച്ച വാകപ്പുക്കളും ഫോറസ്റ്റ് മതിലുമുകളില്‍ നിരനിരയായി വട്ടമിട്ടുപറക്കുന്ന മയില്‍ക്കൂട്ടങ്ങള്‍ വണ്ടിശബ്ദംകേട്ട് ചിന്നബിന്നമായി പറന്നകലുകയാണ് ഉള്‍റോഡില്‍ വിക്രതമായ് ദ്രവിച്ച ക്രസ്ത്യന്‍ പള്ളിയുടെ പൗരാണിക അവശേഷിപ്പും .

Sunday, 15 June 2014

അച്ചന്‍

അച്ചന് പടിഞ്ഞാത്തെ മുറിയിലിരുട്ടില് പേറെടുത്തമ്മയ്കു- കൂട്ടായൊരച്ചന് കല്ലിട്ടുതേക്കാത്ത മണലിട്ടുറക്കാത്ത വീട്ടിന്നു കാവലാണച്ചന്‍ നേരംപുലര്ന്നപ്പോ ഉക്കത്തുസഞ്ചിയായ് ഓടിമറയുമായച്ചന്‍ വൈകിവിശന്നു വിയര്പ്പിലായൊട്ടിയ വിളറിയമുഖമയൊരച്ചന് ഓണത്തിനൊത്തിരി ഓടിപ്പിടിച്ചിട്ടു കോടിയുണ്ടാക്കുന്നൊരച്ചന് ഒത്തിരി ക്ഷിണിച്ചു വീണിരിക്കുമ്പോള് കൂടെച്ചിരിക്കുന്നൊരച്ചന്‍ മഴവന്നു പനിപിടിച്ചൊരുകോണില് വിറയുമ്പോള് അവധിയെണ്ണുന്നൊരെന്നച്ചന്‍ പലവട്ടം രാത്രിയില് പുറകിലെ മാവിന്റെ കഥകേട്ടുകരയുന്നൊരച്ചന്‍ ര കെ കെ

Tuesday, 10 June 2014

ഗൗളി

മരുഭൂമിയിലെ കരിഞ്ഞമണല്ക്കൂനകളില് മഴയുടെ സ്വപ്നങ്ങള്ക്ക് പല്ലിവാല് ചിറകുവളര്ത്തവേ നാട്ടിലെ പേമരിഭയന്നൊളിപ്പിച്ച ഓര്മകള് അയവിറച്ച്ഭൂതകാലത്തിന്റെഭൂതവേഗത്തിന്നു പ്രായം വിളര്ത്തിവിയര്പ്പില് കര്മക്രീടങ്ങള്ക്കു ശാപംമണപ്പിച്ചു ശന്തനാണിന്നെന്റെ ജന്മം ശേഷവും ശിഷ്ടം ശരിക്കു ഞാന് നില്ക്കാതെ ശോകമൂഖംതീര്ത്തു ഇന്നും

വിധവന്‍

പേരിലൊരൊത്താരി പോയകാലത്തിന്‍റെ മെയ്യനക്കത്തനിന്‍റെ രൂക്ഷനാമം കേട്ടതില്ലെങ്കിലും കേള്‍കാതെ പോകുന്ന നീട്ടിവലക്കാത്ത ഒറ്റനാമം ഒറ്റപ്പെടലിന്‍റെ ഒര്‍ത്തുകരച്ചലാല്‍ ഓര്‍മപ്പെടുത്തലായ് ഓട്ടുപാത്രം നാഴികയെണ്ണി അരണ്ടവെളിച്ചത്തില്‍ അറ്റുപോയമ്മതന്‍ നീര്‍പ്രയാണം കൂട്ടിക്കിഴിച്ചു കരുതിയ സ്വത്തിന്‍റെ കാറിക്കരിഞ്ഞ അടുക്കളയും കുറ്റിത്തറയിലിവന്‍റെയീ ചിന്തയി-ലൊപ്പംകരഞ്ഞു കവിള്‍വറ്റി കോലവും കോണിലൊളിച്ചെന്‍റെ കോണോടുകൂട്ടിയ മൂര്‍ച്ചിച്ചപേരിലമര്‍ന്നിരിക്കാന് ഒറ്റയ്കിരിപ്പുണ്ടൊരായിരം‍ സ്വപ്നത്തിന്‍ ഒട്ടിവിയര്‍ത്തൊരസ്ഥികൂടം

ദിവസക്കിഴിവ്

ഓഫീസിലെ മടുപ്പിക്കുന്ന ഫയല്‍ കൂനകളും നിരന്തരം കരയുന്ന കോളിം ബെല്ലും ഇടയ്ക്കിടയ്കു നിര്‍ത്താതെ കിതയ്കുന്ന ടെലഫോണും കൈതളര്‍ത്തി രക്തം വറ്റിയ പേനയും ചുട്ടുപഴുത്തു തണുപ്പൂതുന്ന ക്രിത്തിമ തണുപ്പൂ യന്ത്രവും ദിവസേന കറുപ്പിച്ചിട്ട ബൂട്ടും ദിനന്തരം മാറ്റമില്ലാത്ത ഓഫീസിലെ അടുക്കി ഞെരുക്കിയ വാര്‍ഷിക ഫയലുകളും നേരം പോക്കിനു കൂട്ടിരിക്കുന്ന ഈ ചെറു കമ്പ്യൂട്ടറിലെ പ്രകാശം പരത്തുന്ന അക്ഷരങ്ങളും ലീവിനു പോകാന്‍ പകരക്കാരനെ കിട്ടാതെ ഒടുവില്‍ ... നേരം വൈകിയെത്തുന്ന മടുപ്പിക്കുന്ന കാര്യാലയ ദിവസങ്ങള്‍ക്കൊപ്പം ഉത്തരേന്ത്യന്‍ ജീവിതമെണ്ണിത്തീര്‍ക്കുന്നു rkkblathur